SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Sunday, 18 August 2013

'മാവേലി നാടുവാണിടും കാലം '


ഓണം എന്താണെന്നും മാവേലി മന്നന്റെ നാട്‌ എങ്ങനെ യായിരുന്നുവെന്നും വിശദമായി പ്രതിപാദിക്കുന്ന ഓണപ്പാട്ടാണ്‌ 'മാവേലി നാടുവാണിടും കാലം ' എന്ന ഓണപ്പാട്ട്‌.  ആ ഓണപ്പാട്ട്‌ മുഴുവനായും നിങ്ങള്‍ ക്കു വേണ്ടി ഇവിടെ..............

മാവേലി നാടു വാണീടും കാലം


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
കൂടുതല്‍  ഓണപ്പാട്ടുകള്‍ ക്കായ് ഇവിടെ ക്ലിക്ക്‌ ചെയ്യുക

No comments:

Post a Comment