SCHEME OF WORK2014-15 LP Section, UP Section, HS Section
Apllication for the correction in school records DOWNLOAD
Saturday, 31 August 2013
പുതു തലമുറയ്ക്ക് ഒരു കൈ സഹായം
മരുത ഹൈസ്കൂളില്‍ പുതുതായി പി.ടി. എ നിയമിച്ച അദ്ധ്യാപകര്‍ ക്ക് വേതനം നല്‍ കുന്നതിന് പി.ടി. എ സമാഹരിക്കുന്ന ഫണ്ടിലേയ്ക്ക് ശ്രീ.വര്‍ ഗ്ഗീസ് പി.എ (ചാലയ്ക്കല്‍ ,മരുത) നല്‍ കുന്ന സം ഭാവന ഹെഡ്മാസ്റ്റര്‍ ക്ക് കൈമാറുന്നു
Friday, 30 August 2013
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
പോളിം ഗ് സാമഗ്രികള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ |
പോളിം ഗ് ബൂത്തിലേക്ക് |
നാലാം നമ്പര്‍ ബൂത്ത് |
വോട്ടു ചെയ്യാന്‍ ക്യൂ നില്‍ ക്കുന്നവര്‍ |
മൂന്നാം നമ്പര്‍ ബൂത്ത് |
ജനാധിപത്യത്തിന് ഒരു വോട്ട് |
വോട്ടറുടെ വിരലില്‍ മഷി അടയാളം ഇടുന്നു |
വോട്ടെണ്ണല്‍ |
വോട്ടെണ്ണല്‍ |
വോട്ടെണ്ണല്‍ |
ഫലപ്രഖ്യാപനം |
വിജയികളെ ഹെഡ്മാസ്റ്റര്‍ അഭിസംബോധന ചെയ്യുന്നു. |
വിജയികളെ സ്വീകരിച്ചാനയിക്കുന്നു |
Thursday, 29 August 2013
അക്ഷരമുറ്റം ക്വിസ്
Wednesday, 28 August 2013
ഓണവില്ല്
പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിച്ച ഓണവില്ല് |
മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.
ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം
Tuesday, 27 August 2013
ജൂനിയര്‍ ബാങ്കിംഗ് ക്വിസ്
മരുത ഹൈസ്കൂളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ ബാങ്കിം ഗ് ക്വിസ് നടത്തി.
ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെമലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു
കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Monday, 26 August 2013
മീറ്റ് ദ കാന്‍ഡിഡേറ്റ്
വേദിയില്‍ സ്ഥാനാര്‍ത്ഥികള്‍ |
വോട്ടര്‍മാര്‍ |
മരുത ഹൈസ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് "മീറ്റ് ദ കാന്‍ ഡിഡേറ്റ്" നടന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.പ്രകടന പത്രികകളും അവര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വാഗ്ദാനങ്ങളും സ്ഥാനാര്‍ ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് നല്കുകയുണ്ടായി.പരിപാടിക്ക് മുന്നോടിയായി റിട്ടേണിംഗ് ഓഫീസര്‍ കുമാരി.ലുലു നാജിയ(7.സി) ഇലക്ഷനെക്കുറിച്ച് വിശദീകരിച്ചു.
Sunday, 25 August 2013
ഓണത്തുമ്പി
ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു കല്ലൻ തുമ്പിയാണ് ഓണത്തുമ്പി ഇംഗ്ലീഷ്: Common Picture wing. ശാസ്ത്രീയനാമം: റയോതേമിസ് വെരിഗേറ്റ. (Rhyothemis variegata). ആൺതുമ്പിയുടെയും പെൺതുമ്പിയുടെയും ചിറകുകൾ വ്യത്യസ്തമാണ്. പെൺതുമ്പിയുടെ ചിറകിൽ കറുപ്പു നിറം കൂടുതലും ആൺതുമ്പിക്ക് കറുപ്പു നിറം കുറവുമാണ്. ഭംഗി കൂടുതലും പെൺതുമ്പിക്കാണ്. ആണിൻറെ ചിറകുകൾക്ക് സുതാര്യത കൂടുതലാണ്.
കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പൂവേ പൊലി
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ..
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ..
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....
ഈ പാട്ട് വള്ളുവനാടൻ പ്രദേശങ്ങളിൽ പാടുന്ന രീതിയ്ക്ക് അല്പം വ്യത്യാസമുണ്ട്. അവിടെ പാടുന്നത് താഴെ കൊടുക്കുന്നു.
തെക്കേക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു.
തുമ്പ കൊണ്ടമ്പൊരു തോണീ ചമഞ്ഞു
തോണീ തലപ്പത്തൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
പറ പറക്കോല്
തുടി തുടിക്കോല്
കൂടെപ്പെറന്ന
പൂവേ പൊലി പൂവേ പൊലി പൂവേ..
Saturday, 24 August 2013
തുമ്പപ്പൂവേ.......
തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്
പൂവേപൊലി പൂവേപൊലി!
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്
പൂവേപൊലി പൂവേപൊലി!
ക്വിസ്സ് മല്‍സരം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മല്‍സരത്തില്‍ പങ്കെടുത്തവര്‍ .മല്‍സരം നയിച്ചത് ശ്രീ.മുരളി സാര്‍ ആണ്
Tuesday, 20 August 2013
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍
ദേശീയ ഐക്യത്തിനും പൈതൃകത്തിനും ഈ പ്രതീകങ്ങള്‍ (ചിഹ്നങ്ങള്‍ )അത്യന്താപേക്ഷിതമാണ്. ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തില്‍ അഭിമാനത്തിന്‍റെയും ദേശീയതയുടേയും അവബോധം സൃഷ്ടിച്ചുകൊണ്ട് ലോകത്തെവിടെയുമുള്ള ഏതൊരു ഭാരതീയനും ഈ ദേശീയ ചിഹ്നങ്ങളില്‍ അഭിമാനം കൊള്ളുന്നു.
കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Monday, 19 August 2013
മികച്ച വിദ്യാര്‍ത്ഥി കര്‍ഷക
വഴിക്കടവ് ക്രഷിഭവന്റെ ഏറ്റവും മികച്ച വിദ്യാര്‍ഥി കര്‍ഷകക്കുള്ള അവാര്‍ഡ് മരുത ഗവ: ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുമാരി ഇര്‍ഷാനയ്ക്ക് ലഭിച്ചു.വഴിക്കടവ് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചിങ്ങം 1 ന് നടന്ന കര്‍ഷക ദിനാഘോഷത്തില്‍ വച്ച് കര്‍ഷകരെ ആദരിക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇര്‍ഷാനയെ അഭിനന്ദിക്കുകയുണ്ടായി.
Sunday, 18 August 2013
ബോധവല്‍ക്കരണ ക്ലാസ്സ്
മരുത ഗവ:സ്കൂളില്‍ സൈബര്‍ കുറ്റക്രത്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ക്ലാസ്സ് നടന്നു. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ.സതീഷ് ക്ലാസ്സ് എടുത്തു.
മലയാളം വിക്കി പീഡിയ
വിക്കിമീഡിയ ഫൗണ്ടേഷൻ
വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയ വിവിധ ഓണ്‍ലൈൻ പദ്ധതികൾ നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണു് വിക്കിമീഡിയ ഫൗണ്ടെഷൻ. വിവിധ പദ്ധതികൾ വഴി സ്വതന്ത്ര-ഉള്ളടക്കം വികസിപ്പിക്കുകയും പരിപാലിക്കുകയും, അവയുടെ ഉള്ളടക്കം സൗജന്യമായി പൊതുജന സേവനാര്‍ത്ഥം നര്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.വിക്കിപീഡിയ, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയര്‍ അടക്കം), വിക്കിസോഴ്സ്, വിക്കിമീഡിയ കൊമണ്‍സ്, വിക്കിസ്പീഷീസ്,വിക്കിന്യൂസ്, വിക്കിവേര്‍സിറ്റി, വിക്കിമീഡിയ ഇന്‍കുബേറ്റര്‍, മെറ്റാ-വിക്കി തുടങ്ങിയവയൊക്കെയാണു് വിവിധ വിക്കിപദ്ധതികൾ
കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളം വിക്കി ഗ്രന്ഥശാലയിൽഎത്താന് ഇവിടെ ക്ലിക്ക് ചെയ്യുക
'മാവേലി നാടുവാണിടും കാലം '
ഓണം എന്താണെന്നും മാവേലി മന്നന്റെ നാട് എങ്ങനെ യായിരുന്നുവെന്നും വിശദമായി പ്രതിപാദിക്കുന്ന ഓണപ്പാട്ടാണ് 'മാവേലി നാടുവാണിടും കാലം ' എന്ന ഓണപ്പാട്ട്. ആ ഓണപ്പാട്ട് മുഴുവനായും നിങ്ങള്‍ ക്കു വേണ്ടി ഇവിടെ..............
മാവേലി നാടു വാണീടും കാലം
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
കൂടുതല്‍ ഓണപ്പാട്ടുകള്‍ ക്കായ് ഇവിടെ ക്ലിക്ക് ചെയ്യുക
Friday, 16 August 2013
ഓണം
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയംനാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.
കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യ ദിനാഘോഷം
Subscribe to:
Posts (Atom)