SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Monday, 30 September 2013

സ്വാഗതസംഘയോഗം

സബ്ജില്ല ശാസ്ത്രമേളയുടെ സ്വാഗതസംഘയോഗം 1/10/2013(ചൊവ്വ) പകല്‍ 2 മണിക്ക് മരുതയില്‍ വെച്ച്. ശാസ്ത്രമേള മാന്വല്‍ "ശസ്ത്രമേള" പേജില്‍

Sunday, 29 September 2013

രാജ്ഘട്ടിന്റെ ത്രിമാന ചിത്രം


ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിന്റെ ത്രിമാന ചിത്രം കാണാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

മോഹൻദാസ് കരംചന്ദ് ഗാന്ധി

                                                                             

                                                 ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു
കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 27 September 2013

പുതു തലമുറയ്ക്ക് ഒരു കൈ സഹായം


മരുത ഹൈസ്കൂളില്‍ പുതുതായി പി.ടി. എ നിയമിച്ച അദ്ധ്യാപകര്‍ ക്ക് വേതനം നല്‍ കുന്നതിന്‌ പി.ടി. എ സമാഹരിക്കുന്ന ഫണ്ടിലേയ്ക്ക് "വേള്‍ഡ് വിഷന്‍'' നല്‍ കുന്ന സം ഭാവന ഹെഡ്മാസ്റ്റര്‍ക്ക് കൈമാറുന്നു

Sunday, 15 September 2013

ഓണാഘോഷം 2013


       

മരുത ഹൈസ്കൂളില്‍ ഓണം ഗം ഭീരമായി ആഘോഷിച്ചു.രാവിലെ 9.30 ന്‌ ഹെഡ്മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച ഓണാഘോഷത്തില്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ. ഏലിയാസ് അധ്യക്ഷത വഹിച്ചു. പൂക്കള മത്സരം ,  വിവിധ ഓണക്കളികള്‍ ,തിരുവാതിര, ഓണപ്പാട്ടുകള്‍ ,ഓണസദ്യ എന്നിവയുണ്ടായിരുന്നു.പി.ടി.എ, എം .ടി.എ അംഗങ്ങളും സജീവമായി പങ്കെടുത്തു. ഈ വര്‍ഷം സ്കൂളില്‍ നിന്ന്‌ നല്‍ കിയ പച്ചക്കറി വിത്തുകള്‍ കൃഷിചെയ്ത കുട്ടികള്‍ ഒരു ദിവസത്തെ വിളവെടുപ്പ്‌ സ്കൂളിലെത്തിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓണസദ്യയുടെ രുചി അദ്ധ്വാനത്തിന്റെ രുചികൂടി ആയിമാറി.

Friday, 13 September 2013

ഏവര്‍ക്കും ഓണാശംസകള്‍ 


തുമ്പപ്പൂവും തുമ്പിയുമെല്ലാം
അന്യം നിന്ന് പോകുന്നുവെങ്കിലും
മലയാളിയും മലയാളവുമുള്ളിടത്തെല്ലാം
ഓണം ആഹ്ലാദത്തിന്റെ പൂക്കാലമാണ്.................
സമrദ്ധിയുടെ പൂര്‍വ്വസ്മരണകളെ പിന്‍പറ്റി
നാളെയുടെ വസന്ത കാലത്തെ
കിനാക്കാണുകയാണ്‌ മലയാളികള്‍ ....................
പൂക്കളമിട്ടും ഓണപ്പാട്ടുകള്‍ പാടിയും
ഓണക്കോടിയണിഞ്ഞും
മലയാളം
ഉത്സവലഹരിയിലമരുമ്പോള്‍ ..........
മരുത ഗവണ്മെന്റ് ഹൈസ്കൂളും
ഈ കൂട്ടായ്മയിലേക്ക് പങ്കുചേരുകയാണ്‌ .............
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും
ഒപ്പം.........
വിദ്യാലയത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും
നന്മ നിറഞ്ഞ സുഖസമrദ്ധമായ
ഓണം  ആശംസിക്കുന്നു.......................
                                പ്രേമരാജന്‍
                                   ഹെഡ്മാസ്റ്റര്‍

Thursday, 12 September 2013

ആദരാഞ്ജലികള്‍ 

                                                     
                                                                                     
മരുത സ്കൂളില്‍ 4-ല്‍   പഠിക്കുന്ന ആഷിഖ്.ടി.കെ എന്ന കുട്ടിയുടെ രക്ഷിതാവ് ശ്രീ.തടിയന്‍ കോട്ടില്‍  അനീഷ് റഹ് മാന്‍ നിര്യാതനായി.ഭാര്യ: നസീമ.മക്കള്‍ : ആഷിഖ്, ഹസ് ന,ഹര്‍ഷ

Wednesday, 11 September 2013

തുമ്പ



          കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ (Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്  എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്  തുമ്പപ്പൂ കൊണ്ട് കൊങ്ങിണികൾ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്

Monday, 9 September 2013

വിജയഭേരി കൈപുസ്തകം 


വിജയഭേരി മാതrകാപരമാണ്‌
അത് ഹrദയപൂര്‍വ്വം  ഏറ്റെടുത്തതാണ്....................
ഗ്രാമപഞ്ചായത്തംഗങ്ങളും  സി ആര്‍ സി സംവിധാനവും
സര്‍വ്വാത്മനാ  സഹകരിച്ചതുകൊണ്ടും
സഹായിച്ചതുകൊണ്ടുമാണ്‌ ഈ കൈപുസ്തകങ്ങള്‍
തയ്യാറായത്.
നമ്മുടെ സഹപ്രവര്‍ത്തകര്‍  തന്നെയാണ് ഇതിന്റെ ശില്പികള്‍ .
ഇത് മാതrകയാക്കണമെന്ന്  അവകാശപ്പെടുന്നില്ല.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും
ഉറപ്പുവരുത്താനായി പടക്കളത്തിലിറങ്ങിയ
വിജയഭേരി പ്രവര്‍ത്തകര്‍ ഇത് മെച്ചപ്പെടുത്തുമെന്നുറപ്പാണ്.
വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അധ്യാപകരുടെ
കൈകളിലേക്ക് ഈ പുസ്തകം എത്തിക്കുമ്പോള്‍
നമ്മുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്.
പദ്ധതികള്‍ ഭംഗിയായി പൂര്‍ത്തീകരിച്ച്
വിജയഭേരി മുഴക്കാന്‍ നമുക്ക് തയ്യാറെടുക്കാം ..............
             കെ.ആര്‍ .പ്രേമരാജന്‍
               സി.ആര്‍ .സി.ഹെഡ്
               വഴിക്കടവ് ഗ്രാമപഞ്ചായത്ത്
വഴിക്കടവ് സി. ആര്‍ .സി തയ്യാറാക്കിയ വിജയഭേരി
കൈപുസ്തകം (പി.ഡി.എഫ്) ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, 3 September 2013

പൂക്കളം

                     
                    ചിങ്ങമാസത്തിലെ  അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.
                            അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം,ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്
                                                കൂടുതല്‍  വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 2 September 2013

മഹാബലി

                                                                              
മാവേലിയുടെ പ്രതിമ

                                നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡർ രാജാവാണ്‌ മഹാബലിമാവേലി എന്നും കേരളീയർ വിളിക്കുന്നു. (ഇംഗ്ലീഷിൽ:Mahabali, Maveli). കേരളീയരുടെ ദേശീയോത്സവമായ ഓണം കൊണ്ടാടുന്നത് അദ്ദേഹത്തിന്റെ ഓർമ്മക്കാണ്‌ എന്ന് വിശ്വസിക്കുന്നു. മഹാഭാരതത്തിലും പുരാണങ്ങളിലും പരാമർശിതനായ ദൈത്യരാജാവാൺ യഥാർത്ഥത്തിൽ ബലി എന്ൻ വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഗുജറാത്തിലുള്ള രണ്ട് വ്യത്യസ്ത മുസ്ലീം സന്യാസിമാരും (പീർ) മഹാബലി എന്ന നാമഥേയത്തിൽ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ ചേരരാജാക്കന്മാരുടെ കീഴിൽ കൊങ്ങുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണിരുന്നവരത്രേ കൊങ്കിളം കോവരചർ. ഇവരാണ് മഹാബലീ വംശജർ എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. [1] ഈ വംശത്തിൽ പെട്ടതും തൃക്കാക്കര ആസ്ഥാനമാക്കിയിരുന്നതുമായ മഹാനായ ഒരു ചേരരാജാവാണ് മഹാബലി എന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രമഅയ ദൈത്യരാജാവായ ബലിയും നാടോടി ആരാധനാ സമ്പ്രദായങ്ങൾക്ക് പാത്രമായ ബലിരാജ്യത്തിലെ ബലിയും ഒരേ വ്യക്തി തന്നെയാണൊ എന്നതും ഗവേഷണ വിധേയമാക്കിയിട്ടുള്ള വിഷയങ്ങൾ ആണ്‌.രണ്ടും രണ്ടാണെന്നാണ്‌ വിലയിരുത്തൽ. മഹാബലി ചേരവംശസ്ഥാപകനും തൃക്കാക്കര തലസ്ഥാനമാക്കി കേരളം വാണ ചക്രവർത്തിയാണ് എന്ന് ഐതിഹ്യത്തിന് അടിസ്ഥാനമുണ്ട് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്. [1] കേരളത്തിലെ തികച്ചും ദ്രാവിഡരീതിയിലുള്ള ഓണാഘോഷം തന്നെ അതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തലസ്ഥാനമായിരുന്ന കരവൂർ - കരൂർക്കരയാണ് തൃക്കാക്കാക്കരയായതെന്നും കാൽക്കരൈ നാടാണ് തൃക്കാക്കരയായതെന്നും ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായം ഉണ്ട്.

                                                     കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക