മരുത ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ കീഴില്‍ തുടക്കം കുറിച്ച തയ്യല്‍ പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം സമാപിച്ചു. ഗ്രാമീണ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ ഇത്തരം പരിപാടികള്‍ കാരണമാകുമെന്ന് പരിശീലന പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ് ശ്രീ. സി.യു.ഏലിയാസ് അറിയിച്ചു. എച്ച്.എം .ശ്രീ.മുരളി പരിപാടിയില്‍ അദ്ധ്യക്ഷം വഹിച്ചു