SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Tuesday, 31 December 2013


                               കാലത്തിന്റെ അരങ്ങില്‍ 
                               ഒരു വര്‍ ഷത്തിനു കൂടി 
                               യവനിക വീഴുകയാണ്‌......................
                               
                               തീരം തേടിയുള്ള യാത്രകളില്‍ , 
                               പിന്നിട്ട വഴികളില്‍ , 
                               കണ്ടു മുട്ടിയ ഒരുപാടു മുഖങ്ങള്‍ ................
                               
                               എക്കാലവും ഓര്‍ ത്തിരിക്കാന്‍
                               ചില സൌഹൃദങ്ങള്‍ ..............
                               
                               ആഹ്ളാദത്തിന്റെ 
                               മറക്കാനാവാത്ത ദിനങ്ങള്‍ ................
                               
                               നിനച്ചിരിക്കാതെ നേരിടേണ്ടിവന്ന
                               ദുരിതങ്ങളുടെ നിമിഷങ്ങള്‍  ......................
                              
                               ഓര്‍ക്കാതെ 
                               കടന്നു വന്ന സൌഭാഗ്യങ്ങള്‍ ................
                               
                               വിരല്‍ ത്തുമ്പില്‍ വെച്ച് 
                               വീണുടഞ്ഞ സ്വപ്നങ്ങള്‍ ......................
                               
                               എന്നും
                               തണലായ് നിന്ന സുഹൃത്തുക്കള്‍ ...............
                               
                               ഇരുളടഞ്ഞ വീഥികളില്‍ 
                               എന്നും പ്രത്യാശയുടെ തിരിനാളമായ് 
                               കത്തിനില്‍ക്കുന്ന
                               ദൈവസാന്നിധ്യം  ................
                               
                               കാലം പിന്നെയും മുന്നോട്ട്.........................
                               ഒരു പുതുവര്‍ഷം കൂടി 
                               നമ്മെ കാത്തിരിക്കുന്നു.......................
                               
                               ഒട്ടേറെ വഴിത്തിരിവുകള്‍ 
                               നമുക്കായ് 
                               ചേര്‍ത്തുവെച്ചുകൊണ്ട്...............
                              

                      എല്ലാവര്‍ക്കും 
                      എന്റെ നവവല്‍സരാശംസകള്‍  
                                         
                                            സി .മുരളി.
                                             ഹെഡ്മാസ്റ്റര്‍

Monday, 23 December 2013

മരുത ഹൈസ്കൂളില്‍ ക്രിസ്മസ് ആഘോഷം 

മരുത ഹൈസ്കൂളില്‍ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് കരോള്‍ , ക്രിസ്മസ് ട്രീകള്‍ ,ക്രിസ്മസ് ലക്കി നറുക്കെടുപ്പ് ,ക്രിസ്മസ് കേക്ക് വിതരണം , ക്രിസ്മസ് വിരുന്ന് എന്നിവ നടന്നു.
             
ക്രിസ്മസ് കരോള്‍

ക്രിസ്മസ് കരോള്‍

ക്രിസ്മസ് ട്രീകള്‍

ക്രിസ്മസ് ട്രീകള്‍

ക്രിസ്മസ് ലക്കി നറുക്കെടുപ്പ്

ക്രിസ്മസ് ലക്കി നറുക്കെടുപ്പ്

ക്രിസ്മസ് വിരുന്ന്

ക്രിസ്മസ് കേക്ക് വിതരണം 

Saturday, 7 December 2013

ഇംഗ്ലീഷ് ഫെസ്റ്റില്‍ ഓവര്‍ ഓള്‍


സി ആര്‍ സി തല (വഴിക്കടവ് പഞ്ചായത്ത്) ഇം ഗ്ലീഷ് ഫെസ്റ്റില്‍ എല്‍ പി വിഭാഗത്തില്‍ ഓവര്‍ ഓള്‍ നേടിയ മരുത സ്കൂള്‍ ടീം

അഭിനന്ദനങ്ങള്‍ 


സബ്ജില്ല അറബി കലോല്‍സവത്തില്‍  ഒന്നാം സ്ഥാനം നേടിയ മരുത സ്കൂളിലെ വിദ്യാര്‍ ത്ഥികളെ സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചപ്പോള്‍

Friday, 6 December 2013

ആദരാഞ്ജലികള്‍

                                             
അടിച്ചമര്‍ത്തപ്പെട്ടവന്റെ പടത്തലവന് ആദരാഞ്ജലികള്‍ 
                               

Saturday, 30 November 2013

എല്‍ .എസ്.എസ്/യു.എസ്.എസ്. പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍

എല്‍ .എസ്.എസ്/യു.എസ്.എസ്. പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ ആയിക്കഴിഞ്ഞു. പരീക്ഷ പ്രവര്‍ത്തനങ്ങളുടെ  TIME TABLE- ഉം തയ്യാറായിട്ടുണ്ട്.
പാര്‍ ട്ട് സി യുമായി ബന്ധപ്പെട്ട പ്രത്യേക നിര്‍ദ്ദേശങ്ങളും പോര്‍ട്ട് ഫോളിയോ വിലയിരുത്തുന്നതിനായി കുട്ടികള്‍ കൊണ്ടുവരേണ്ട ഇനങ്ങളുടെ വിശദാംശങ്ങളും നോട്ടിഫിക്കേഷനില്‍ കൊടുത്തിട്ടുണ്ട്.
 നോട്ടിഫിക്കേഷന്‍  ഡൌണ്‍ ലോഡ് ചെയ്യാന്‍   ഇവിടെ ക്ലിക്ക്    ചെയ്യുക

Wednesday, 27 November 2013

പച്ചക്കറി കൃഷി പരിശീലനം 


മരുത സ്കൂളിലെ ഹരിതസേന പ്രതിനിധികള്‍ക്ക് പച്ചക്കറി കൃഷിയെക്കുറിച്ച് കൃഷി ഓഫീസര്‍ ക്ലാസെടുക്കുന്നു.

യു.പി.അറബിക് കലോല്‍സവം ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്



നിലമ്പൂര്‍ സബ്ജില്ലാ കലോല്‍സവത്തില്‍ യു.പി.അറബിക് കലോല്‍സവം വിഭാഗത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് ഏറ്റു വാങ്ങുന്ന മരുത സ്കൂളിലെ വിദ്യാര്‍ഥികള്‍ .ഈ വിഭാഗത്തില്‍ ഈ വര്‍ഷം പുള്ളിയില്‍ സ്കൂളും ഒന്നാം സ്ഥാനം പങ്കുവയ്ക്കുകയുണ്ടായി.

Tuesday, 12 November 2013

നമ്മളു കൊയ്യും വയലെല്ലാം ...

നമ്മളു കൊയ്യും വയലെല്ലാം .....ജി.എച്ച്.എസ്സ് മരുതയിലെ വിദ്യാര്‍ത്ഥികള്‍ 
കൊയ്ത്തിന്‌ പാടത്തില്‍ 

DISTRICT SASTHROLSAVAM ID CARD

Malappuram District Sasthrolsavam ID Card.   DOWNLOAD HERE

Monday, 28 October 2013

ശാസ്ത്രമേളയുടെ ഉത്ഘാടനം


നിലമ്പൂര്‍ സബ്ജില്ല  ശാസ്ത്രമേളയുടെ ഉത്ഘാടനം ബഹു .എം .ഐ ഷാനവാസ് എം .പി നിര്‍വ്വഹിക്കുന്നു.

Saturday, 19 October 2013

Friday, 18 October 2013

ശാസ്ത്രമേള രജിസ്ട്രേഷന്‍ 21/10/2013 ലേയ്ക്ക് നീട്ടി

നിലമ്പൂര്‍ സബ്ജില്ലാ ശാസ്ത്രമേള രജിസ്ട്രേഷന്‍ അവസാനിക്കുന്ന തിയതി 21/10/2013 തിങ്കളാഴ്ച 5 മണിവരെ നീട്ടിയതായി ജനറല്‍ കണ്‍ വീനര്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗത്തിലാണ്` തീരുമാനം ഉണ്ടായത്‌.22/10/2013 ന്‌ 2 മണിക്ക് പ്രിന്റൌട്ടിന്റെ ഒരു കോപ്പി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്‌.    IT മേളയിലെ എല്ലാ വിഭാഗങ്ങളിലേയും(UP,HS,HSS) ക്വിസ്സ് മല്‍സരം 28/10/2013  ലേയ്ക്ക് മാറ്റിയിരിക്കുന്നു 
മറ്റ് തിയതികള്‍ക്കൊന്നും തന്നെ മാറ്റമുണ്ടായിരിക്കുന്നതല്ല

Thursday, 17 October 2013

സാമൂഹ്യശസ്ത്രമേള

സാമൂഹ്യശസ്ത്രമേള  Online Registration-ല്‍  LP മോഡല്‍ ,കളക്ഷന്‍ ,ചാര്‍ട്ട് എന്നീ വിഭാഗങ്ങളില്‍ Name of exhibit എന്ന കോളത്തില്‍  കളക്ഷന് CO, ചാര്‍ ട്ട്ന് CH, മോഡലിന് MO എന്നീ അക്ഷരങ്ങളും കൂടി  തുടക്കത്തില്‍   ഉപയോഗിക്കേണ്ടതാണ്

Tuesday, 15 October 2013

കമ്മിറ്റി യോഗം 

ശാസ്ത്രമേള 2013 ന്റെ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരുടേയും സബ്ജില്ലാ ക്ലബ്ബ് കണ്‍വീനര്‍ മാരുടേയും ഒരു യോഗം മരുത ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വെച്ച് 18/10/2013 വെള്ളിയാഴ്ച 2 മണിക്ക് നടക്കും .

ONLINE REGISTRATION HELP

Step.1
www.schoolsasthrolsavam.in എന്നവെബ്സൈറ്റില്‍ പ്രവേശിക്കുക
(ഇതിന്‌ ബ്ലോഗിന്റെ വലതുവശത്തുള്ള "sasthrolsavam " ഗാഡ്ജറ്റില്‍ Click ചെയ്യുക
Step2




തുറന്നു വരുന്ന Kerala school sasthrolsavam എന്ന വെബ്സൈറ്റില്‍ Username,  password എന്ന സ്ഥലങ്ങളില്‍ സ്കൂള്‍ കോഡ്  Type ചെയ്ത് Login ചെയ്യുക.
Step3
ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ  തുറന്നു വരുന്നു. ഇവിടെ നിങ്ങളുടെ പാസ് വേഡ് മാറ്റി നല്‍ കാവുന്നതാണ്‌.  അതാത് കോളങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കോളങ്ങള്‍ പൂരിപ്പിച്ച് Save ചെയ്യുക
Step4
ഇപ്പോള്‍ പുതിയ വിന്‍ഡോ തുറന്നു വരുന്നു.ഇവിടെ school basic data അപ്ലോഡ് ചെയ്ത് Save ബട്ടണ്‍ klick ചെയ്യുക.ഇപ്പോള്‍ നിങ്ങള്‍ അപ് ലോഡ്   ചെയ്ത വിവരങ്ങള്‍ കാണിക്കുകയും Edit,Confirm എന്നീ രണ്ട് ബട്ടണുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും .Enter ചെയ്ത വിവരങ്ങളില്‍ തിരുത്തലുകള്‍  ആവശ്യമുണ്ടെങ്കില്‍ Edit ബട്ടണ്‍ click ചെയ്ത് ശരിയാക്കുക.അതിനുശേഷം confirm ബട്ടണ്‍ clickചെയ്താല്‍ നിങ്ങളുടെ School Basic Data Save  ചെയ്യുകയും ശാസ്ത്രമേള page തുറന്നുവരികയും ചെയ്യും .
Step5
ഇവിടെയാണ്‌ ശാസ്ത്രമേള വിവരങ്ങള്‍ Upload ചെയ്യേണ്ടത്.ഈ വിന്‍ഡോയില്‍ താഴെ സൂചിപ്പിച്ചിരിക്കുന്ന ഓരോ പേജിലും click ചെയ്ത് LP/UP/HS/HSS വിവരങ്ങള്‍ രേഖപ്പെടുത്തി save ചെയ്യുക
Step6
വിവരങ്ങള്‍ എല്ലാം Upload ചെയ്തു കഴിഞ്ഞുവെന്ന് ഉറപ്പായെങ്കില്‍ Confirm ബട്ടണ്‍ click ചെയ്യുക.
________________________________________________________________________________
A) ഇവിടെ ഒരിക്കല്‍ Confirm ചെയ്താല്‍ പിന്നീട്‌ തിരുത്താന്‍ സാധിക്കുന്നതല്ല.
B)ഇത് Online Data Entry ആയതിനാല്‍ ഓരോ പ്രവശ്യവും Login ചെയ്തുകഴിഞ്ഞാല്‍ Logout ചെയ്യാന്‍ മറക്കാതിരിക്കുക.
C)  അടുത്ത പ്രാവശ്യം Login ചെയ്യുമ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ സ്കൂള്‍ കോഡും സ്കൂളിന്റെ പേരും നീലനിറത്തില്‍ സൂചിപ്പിച്ചിരിക്കും .ഇവിടെ മൌസ് പോയിന്റ്കൊണ്ടുവന്ന് click ചെയ്താല്‍ Data entry പേജില്‍ എത്തിച്ചേരാവുന്നതാണ്.
________________________________________________________________________________
Step7
തുടര്‍ന്ന് Print ബട്ടണ്‍ ക്ലിക്ക് ചെയ്ത് enter ചെയ്ത വിവരങ്ങളുടെ Printout എടുക്കുക.

Wednesday, 9 October 2013

സാമൂഹ്യശാസ്ത്രമേളയുടെ നിര്‍ദേശങ്ങളിലെ തിരുത്ത്

1. എല്‍ .പി വിഭാഗം ചാര്‍ട്ടില്‍    മല്‍സരിക്കുന്നവര്‍ കുറഞ്ഞത് 3ഉം പരമാവധി 5ഉം ചാര്‍ട്ടുകള്‍             മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
 2. എല്‍ .പി വിഭാഗം ചാര്‍ട്ടില്‍ കുട്ടികളുടെ കഴിവില്‍ നിര്‍മ്മിക്കുന്നവയല്ലാതെ (പ്രിന്റിംഗ്        
       ചിത്രങ്ങള്‍ ,       ഫോട്ടോസ്റ്റാറ്റ്, ആനുകാലികങ്ങളിലെ ചിത്രങ്ങള്‍ തുടങ്ങിയവ)      
       ഉപയോഗിക്കാന്‍ പാടില്ല.
3.  എല്‍ .പി. വിഭാഗം മോഡല്‍ ഇനത്തില്‍ മല്‍സരിക്കുന്നവര്‍ക്ക് പരമാവധി 3 മോഡലുകള്‍    
       വരെ    ഉപയോഗിക്കാം ( 3വ്യത്യസ്ത Topic -മായി ബന്ധപ്പെട്ടവയും ആകാം )

Tuesday, 8 October 2013

Science fair Theme

State level Science fair Guidelines. More about science fair theme.CLICK HERE

Online Registration

നിലമ്പൂര്‍ സബ്ജില്ല ശാസ്ത്രോല്‍സവത്തിന്റെ Online Registration 
 10/10/2013 വ്യാഴാഴ്ച ആരംഭിക്കും .20/10/2013 ഞായറാഴ്ച അവസാനിക്കും .പ്രിന്റൌട്ടിന്റെ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പി (സബ്ജില്ലാതല കണ്‍വീനര്‍മാര്‍ക്കായി) 21/10/2013 തിങ്കളാഴ്ച എ.ഇ.ഒ ഓഫീസ്സില്‍ എത്തിക്കുക. ശാസ്ത്രമേള Registration 25/10/2013 വെള്ളിയാഴ്ച 10 am to 4pm  വരെ മരുത ഹൈസ്കൂളില്‍ വെച്ച് നടക്കുന്നതാണ്‌
ഈ സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു

Sunday, 6 October 2013

ശാസ്ത്രമേള 2013 `കമ്മിറ്റികളുടെ യോഗം

നിലമ്പൂര്‍ സബ്ജില്ല ശാസ്ത്രമേളയുടെ വിവിധ കമ്മിറ്റികളുടെ യോഗം നാളെ (7/10/2013) 11 മണിക്ക് മരുത ഹൈസ്കൂളില്‍ വെച്ച് കൂടുന്നു.

Thursday, 3 October 2013

ഗാന്ധിജയന്തി ദിനം




മരുത ഹൈസ്കൂളില്‍ ഗാന്ധിദര്‍ശന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥനയും ഗാന്ധി അനുസ്മരണവും നടത്തി. എച്ച്.എം .ശ്രീ.പ്രേമരജന്‍ കുമാരി.ഷം ജിത എന്നിവര്‍ പ്രസം ഗിച്ചു.കുമാരി.നിദ.വി.പി എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം വായിച്ചു. തുടര്‍ ന്ന് ഗാന്ധി ദര്‍ ശന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജന്‍ ശിക്ഷന്‍ സന്‍ഥാന്റെ കീഴില്‍ രക്ഷിതാക്കള്‍ക്ക് തൊഴില്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.പരിശീലന പരിപാടി മെംമ്പര്‍ രാധാകൃഷ്ണന്‍  ഉത്ഘാടനം ചെയ്തു.ജെ.എസ്.എസ്-ന്റെ പ്രോഗ്രാം ഓഫീസര്‍ ശ്രീമതി.സുകുമാരി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.

Tuesday, 1 October 2013

ഐ.ടി.മേള 2013

ഐ.ടി.മേള 2013 നടത്തിപ്പ് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ശാസ്ത്രമേള 2013

ഈ വര്‍ഷത്തെ ശാസ്ത്രമേളയുടെ വിഷയം
Theme               : SCIENTIFIC AND MATHEMATICAL INNOVATIONS
Sub Theme        : 1. Agriculture.
                           2. Energy.
                           3. Health
                           4. Environment
                           5. Resources
 LP Collection    :നെല്ലും നെല്ലുല്‍പ്പന്നങ്ങളും 

 LP Chart          :  ജലം  ജലസംരക്ഷണമാര്‍ഗ്ഗം    (5 ചാര്‍ട്ട്)

                

Monday, 30 September 2013

സ്വാഗതസംഘയോഗം

സബ്ജില്ല ശാസ്ത്രമേളയുടെ സ്വാഗതസംഘയോഗം 1/10/2013(ചൊവ്വ) പകല്‍ 2 മണിക്ക് മരുതയില്‍ വെച്ച്. ശാസ്ത്രമേള മാന്വല്‍ "ശസ്ത്രമേള" പേജില്‍

Sunday, 29 September 2013

രാജ്ഘട്ടിന്റെ ത്രിമാന ചിത്രം


ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിന്റെ ത്രിമാന ചിത്രം കാണാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക