SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Thursday 23 January 2014

USS സഹായി

  USS പരീക്ഷക്ക് കുട്ടികള്‍ തയ്യാറാക്കി കൊണ്ടുപോകേണ്ട പോര്‍ട്ട് ഫോളിയയ്ക്ക്, സാമൂഹ്യശാസ്ത്രം , ഗണിതം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെയില്ല.ഈ രണ്ടു വിഷയങ്ങളില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ ക്ലാസ്സ് തല പ്രവര്‍ ത്തനങ്ങളില്‍ ഉണ്ടായിട്ടുള്ള ഒരു പോര്‍ട്ട് ഫോളിയോ കുട്ടികള്‍ എടുത്ത് നല്‍കിയാല്‍ മതിയാകും എന്നുള്ള വിശ്വാസത്തില്‍ , സാമൂഹ്യശാസ്ത്രത്തിന്റെ ഒരു പ്രോജക്റ്റില്‍ ഏതൊക്കെ ഘട്ടങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണിത്.
         
             പ്രോജക്റ്റ്

1. ആസൂത്രണം 
          a.   വിഷയം തിരഞ്ഞെടുക്കല്‍ (പരിഹരിക്കപ്പെടേണ്ട ഒരു വിഷയം )
          b.   വിവര ശേഖരണ സ്രോതസ്സുകള്‍
          c.   വിവര ശേഖരണ രീതി തീരുമാനിക്കല്‍
          d.  രേഖപ്പെടുത്തേണ്ട വിവരങ്ങള്‍
          e.   സമയം

2. പ്രോജക്റ്റ് നിര്‍വ്വഹണം 
                       പ്രോജക്റ്റ് ഡയറി

3. പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍
      a. തലക്കെട്ട്
          *കവര്‍ പേജില്‍ തലക്കെട്ട്, ടീം അംഗങ്ങളുടെ പേര്,
                       വിലാസം , ഏതു വര്‍ഷം
          *1-)o പേജില്‍ തലക്കെട്ട്
                        (എന്താണ്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നത്
                        എന്നതിന്റെ ചുരുക്കം ),
                              ടീം അംഗങ്ങളുടെ പേര്, ഗൈഡിന്റെ പേര്,
          *2-)oപേജില്‍ പ്രോജക്റ്റിനെക്കുറിച്ച് ഗൈഡിന്റെ സാക്ഷ്യപത്രം
          *3-)o പേജില്‍ പ്രോജക്റ്റിന്റെ സംഗ്രഹം

       b. മുഖവുര  (പ്രസക്തി / പശ്ചാത്തലം )
               പ്രോജക്റ്റ് ചെയ്യാനുണ്ടായ സാഹചര്യം , എന്താണ്നിശ്ചിത
                പ്രോജക്റ്റ് ,അതിന്റെ പ്രസക്തി, പഠനമേഖല,
                 സമയ പരിധി, വിഷയത്തെക്കുറിച്ചുള്ള സൂചനകള്‍ .....

       c. ഉദ്ദേശലക്ഷ്യങ്ങള്‍
                പരത്തിപ്പറയാതെ കൃത്യമായി അക്കമിട്ട് എഴുതണം

      d. പഠനരീതികളും ഉപകരണങ്ങളും
                 പഠന രീതി, ചോദ്യാവലി, ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍

      e. പഠന ഫലങ്ങള്‍
                വിവരങ്ങള്‍ ക്രമീകരിക്കല്‍
   
       f. അപഗ്രഥനം
                 ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള
                  കണ്ടെത്തലുകള്‍ കണക്കാക്കലുകള്‍ ,വിലയിരുത്തല്‍
     
       g. നിഗമനങ്ങള്‍
                   വിവരങ്ങള്‍ അപഗ്രഥിച്ചതിലൂടെ എത്തിച്ചേര്‍ന്ന
                     നിഗമനങ്ങള്‍ മാത്രം
   
       h. നിര്‍ ദ്ദേശങ്ങള്‍
                    നിഗമനങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കിയുള്ള
                       നിര്‍ദ്ദേശങ്ങള്‍
       
       i. അവലം ബം
                      പുസ്തകങ്ങള്‍ ,മാസികകള്‍ ,മറ്റ് വിവര സ്രോതസ്സുകള്‍ ,
                            (മറ്റുള്ളവര്‍ക്ക് പരിശോധിക്കുവാന്‍ വേണ്ടി)

      j. നന്ദിപൂര്‍ വ്വം
                      സഹായിച്ച സ്ഥാപനങ്ങളേയും വ്യക്തികളേയും
                        അംഗീകരിക്കുവാനും നന്ദി രേഖപ്പെടുത്തുവാനും

      k.അനുബന്ധം
                      റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗത്ത് ചേര്‍ക്കാന്‍ മാത്രം
                       പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍
            -----------------------------------------------------------------------------------------
                             സര്‍വേ
പൊതുവില്‍ കുട്ടികള്‍ സര്‍ വേ റിപ്പോര്‍ ട്ട് മാത്രം കൊണ്ടുവന്നല്‍ മതിയാകും .എന്നാല്‍  അധ്യാപകര്‍ ക്ക് നോട്ടു ബൂക്കുകള്‍ നോക്കാതെ തന്നെ സര്‍വെയുടെ മുഴുവന്‍ ഭാഗങ്ങളും കാണാന്‍ ഈ തരത്തില്‍ സര്‍വേ തയ്യാറാക്കിയാല്‍  (A4-ലേക്ക് പകര്‍ത്തിയാല്‍ ) ഉപകരിക്കുന്നതാണ്
                   
                                2. സാമ്പത്തിക സര്‍വേ

1. കവര്‍ പേജ്
                 കുട്ടിയുടെ പേര്(സ്കൂള്‍ വേണ്ട)
                  Reg: No: വേണം ,HMന്റെ ഒപ്പ് മാത്രം മതി
                  ക്ലാസ്സ് ടീച്ചറിന്റെ ഒപ്പ് മാത്രം മതി

2. ആമുഖം

3.Content
                a.  Text book-ലെ പേജ് 100,101 പട്ടിക
                    പരിശോധന(പഠന റിപ്പോര്‍ട്ട്)
                b. പട്ടിക പരിശോധനയിലൂടെ കുട്ടി
                      ക്ലാസ്സില്‍ കണ്ടെത്തിയത്

4. സര്‍വേ
                 ഉള്‍ പ്പെടുത്തേണ്ട കാര്യങ്ങള്‍
                സര്‍ വേ നടത്തുന്ന സ്ഥലത്തെ
                    *സാമ്പത്തിക സ്ഥിതി
                     *വിദ്യാഭ്യാസം
                    ചികില്‍സാ ചെലവ്
                    വീടിന്റെ സ്വഭാവം
                    തൊഴില്‍
                   കുടിവെള്ളം
                   വൈദ്യുതി
                 വാര്‍ത്താ വിനിമയം
                  ശുചിത്വം
                 യാത്രാസൌകര്യം.....etc

5.സര്‍ വേ ഫോര്‍മാറ്റ് നിര്‍മാണം
                 (Text bookഫോര്‍ മാറ്റ് ഉപയോഗിക്കാം )

6. സര്‍ വേ നിര്‍ വ്വഹണം
                   (25 വീടുകള്‍ എങ്കിലും / കഴിയുന്നവ)

7. സര്‍വേ വ്യക്തിഗത ക്രോഡീകരണം
                 *ക്രോഡീകരണ ഫോര്‍മാറ്റ് നിര്‍മിക്കണം
                  (1). വിദ്യാഭ്യാസ യോഗ്യത
                      1 to 10 failed,10 pass to Degree fail,
                            Degree to proffetional course
                 (2).ഭൂമിയുടെ അളവ്
                     10 സെന്റില്‍ കുറവ് 10-50 സെന്റ് ,
                     50 സെന്റില്‍ കൂടുതല്‍
                 (3).മാസ വരുമാനം
                    5000നു താഴെ,5000 മുതല്‍ 10000 വരെ,
                      10000ന്,മുകളില്‍
                 (4) മുതല്‍ (11) വരെ പുസ്തകത്തില്‍
                      വിശദമാക്കിയിട്ടുണ്ട്

8.ക്ലാസ്സ് തല ക്രോഡീകരണം
                 വ്യക്തിഗത ക്രോഡീകരണം
                    ക്ലാസ്സില്‍ അവതരിപ്പിക്കുന്നു.

9.അധ്യാപികരുടെ സഹായത്താല്‍ കണ്ടെത്തലുകള്‍ 
സര്‍ വേ റിപ്പോര്‍ ട്ടായി എഴുതി തയ്യാറാക്കുന്നു.

10 തുടര്‍ പ്രവര്‍ത്തനം
              a.   മേലധികാരികളെ (തദ്ദേശ സ്വയം ഭരണ
                  സ്ഥാപനങ്ങള്‍ )അറിയിക്കേണ്ടത്
                 നിവേദനം /പ്രോജക്റ്റ് തയ്യാറാക്കി നല്കാം
               b. തന്നെത്താന്‍ സാധിക്കുന്നത്
                   സമൂഹവുമായി ചേര്‍ ന്ന് ചെയ്യാം
               c.  സ്കൂള്‍ ഇടപെടേണ്ട മേഖലകള്‍
                   സ്കൂള്‍  അധികാരികളുമായി ചേര്‍ ന്ന് ചെയ്യാം

11. ടീച്ചറിന്റെ ഗുണാത്മക കുറിപ്പ്

No comments:

Post a Comment