SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Sunday, 7 September 2014




അത്തപ്പൂക്കളം 7A




സ്കൂള്‍ വളപ്പിലെ നെല്‍ കൃഷി


Tuesday, 26 August 2014

റഹീനയുടെ ചിത്രങ്ങള്‍ 

റഹീനയെ ഓര്‍ മയില്ലേ. സ്കൂളില്‍ വരാന്‍ സാധിക്കാതിരുന്ന അവളുടെ വീട്ടിലേക്ക് അവളുടെ കൂട്ടുകാരും ടീച്ചറും  ഒരു ദിവസം ചിലവഴിച്ചത് ബ്ളോഗില്‍ വായിച്ചിരിക്കുമല്ലോ. ഈ വര്‍ ഷം അവള്‍ ആഴ്ചയില്‍ ഒരു ദിവസം സ്കൂളില്‍ വരാന്‍ തുടങ്ങി. മരുത സ്കൂളിലെ അധ്യാപകരുടെ കാരുണ്യത്തില്‍ .റഹീനയുടെ പാട്ടൂം ചിത്രങ്ങളും എല്ലാവര്‍ ക്കും  ഇഷ്ടമായി. റഹീനയ്ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയും .പക്ഷേ ഒരു കമ്പ്യൂട്ടര്‍ .................

റഹീന മരുത സ്കൂളില്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ (വീല്‍ ചെയറില്‍ ) 

റഹീന വരച്ച ചിത്രങ്ങള്‍ 

റഹീന വരച്ച ചിത്രങ്ങള്‍ 

റഹീന വരച്ച ചിത്രങ്ങള്‍ 

7എയില്‍ പഠിക്കുന്ന നിധിന്‍ വരച്ച ചിത്രങ്ങള്‍ 







Sunday, 24 August 2014

ഓണം

ഓണം

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.  ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം
                                                     കൂടുതല്‍ വായനക്ക് Click Here